Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers In Rampalli

Wayanad

രാം​പ​ള്ളി വ​ന​ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​ത്ത വ​ര​ൾ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും വ​ന​ഗ്രാ​മ​മാ​യ നൂ​ൽ​പ്പു​ഴ​യി​ലെ രാം​പ​ള്ളി​യി​ലെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ.
പ​ത്തേ​ക്ക​റോ​ളം കൃ​ഷി​യാ​ണ് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി​യാ​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നെ​ൽ​കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ. നാ​ല് വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ത്തി​ൽ ഇ​ത്ത​വ​ണ കാ​ര്യ​മാ​യി മ​ഴ​ല​ഭി​ച്ചി​ല്ല. രാം​പ​ള്ളി​യി​ൽ പ​ട്ട​യ​മു​ള്ള​തും ലീ​സി​ലു​മാ​യി 40 ഏ​ക്ക​ർ വ​യ​ലാ​ണു​ള്ള​ത്.

മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത് പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ്. നെ​ൽ​കൃ​ഷി​യാ​ണ് ഗ്രാ​മ​ത്തി​ലു​ള്ള​വ​രു​ടെ പ്ര​ധാ​ന​വ​രു​മാ​മാ​ർ​ഗം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ല്ല മ​ഴ​ല​ഭി​ക്കു​ക​യും നേ​ര​ത്തെ ത​ന്നെ കൃ​ഷി​യി​റ​ക്കി ന​ല്ല​വി​ള​വും ല​ഭി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​ത്ത​വ​ണ ഏ​റെ വൈ​കി​യാ​ണ് വി​ത്തി​റ​ക്കി​യ​ത്. പ​ക്ഷേ ല​ഭി​ച്ച മ​ഴ​വെ​ള്ള​ത്തി​ൽ നി​ല​മൊ​രു​ക്കി കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ന​ത്ത ചൂ​ടി​ൽ വ​യ​ലു​ക​ൾ വ​റ്റി​വ​ര​ണ്ട് വി​ള്ള​ൽ വീ​ണു​തു​ട​ങ്ങി. വ​യ​ലി​ലെ ചെ​ളി​യു​ടെ മേ​ൽ​പ്പാ​ളി വെ​യി​ലി​ൽ ഉ​ണ​ങ്ങി വി​ട്ടു​പോ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ നെ​ൽ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കാ​നും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഗ്രാ​മ​ത്തി​നു​സ​മീ​പ​ത്തു​കൂ​ടി പു​ഴ​യൊ​ഴു​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്ത് വ​യ​ലി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം​മ​റി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് പു​ഴ​യി​ൽ നി​ന്ന് ഡീ​സ​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്ത് വ​യ​ലു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി നി​ർ​മി​ച്ച ക​നാ​ൽ ത​ക​രു​ക​യും പ​ദ്ധ​തി നി​ല​യ്ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​രം ആ​വ​ശ്യ​പ്ര​കാ​രം ത്രീ​ഫേ​സ് വൈ​ദ്യു​തി ലൈ​ൻ ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ചു.

പ​ക്ഷേ പു​ഴ​യി​ലേ​ക്ക് എ​ത്താ​നു​ള്ള 50മീ​റ്റ​ർ ദൂ​രം വ​ന​മാ​ണ്. ഇ​തി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. ഇ​തി​നു​പ​രി​ഹാ​രം ക​ണ്ടാ​ൽ നി​ല​വി​ൽ പ്ര​തി​സ​ന്ധി ഒ​രു പ​രി​ധി​വ​രെ മ​റി​ക​ട​ക്കാ​നു​ക​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഇ​തി​ന​പു​റ​മേ വ​ന​ഗ്രാ​മ​ത്തി​നു​ചു​റ്റും ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന മാ​നു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്ന പ​ച്ച​പ്പു​ള്ള നെ​ൽ​ച്ചെ​ടി​ക​ൾ തി​ന്നു​ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നെ​ൽ​കൃ​ഷി​യി​റി​ക്കി​യ വ​യ​ല​ക​ൾ​ക്ക് ചു​റ്റും വ​ല​കൊ​ണ്ട് ഫെ​ൻ​സിം​ഗ് തീ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ത​ക​ർ​ത്താ​ണ് മാ​നു​ക​ൾ വ​യ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ കാ​വ​ൽ കി​ടി​ന്നി​ട്ടും കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നെ​ൽ​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഗ്രാ​മ​ത്തി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up